ദോഹ: ഖത്തറിലെ ചില ഷോപ്പിംഗ് മാളുകള്‍ നാളെ രാവിലെ തുറക്കും. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിതപരിശോധനയില്‍ ഇലക്ട്രോണിക് വോട്ടിംഗ് നടക്കുന്ന ഷോപ്പിംഗ് മാളുകള്‍ നാളെ, നവംബര്‍ 5, ചൊവ്വാഴ്ച നേരത്തെ തുറക്കുമന്ന് വാണിജ്യ, വ്യവസായ മന്ത്രാലയവും ഖത്തര്‍ ടൂറിസവും അറിയിച്ചു. നാളെ രാവിലെ 7 മണിമുതല്‍ മാളുകള്‍ തുറക്കും.
നേരത്തെ തുറക്കുന്ന ഷോപ്പിംഗ് മാളുകള്‍:
- ദോഹ ഫെസ്റ്റിവല്‍ സിറ്റി
- ലാന്‍ഡ്മാര്‍ക്ക് മാള്‍
- ദ് ഗേറ്റ് മാള്‍
- മാള്‍ ഓഫ് ഖത്തര്‍
- വില്ലാജിയോ മാള്‍
- വെന്‍ഡോം മാള്‍
- ലഗൂണ മാള്‍
- അല്‍ ഹസ്മ് മാള്‍
- ദ് മാള്‍
- കത്താറ – ഗാലറീസ് ലഫായെറ്റ്
- വെസ്റ്റ് വാക്ക് – അല്‍ വാബ്
- എസ്ദാന്‍ മാള്‍ – അല്‍ വക്ര
- ബരാഹത് മിഷരിബ് – മിഷരിബ്
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
