കൊച്ചി: ‘പണി’ സിനിമയ്‌ക്കെതിരെ റിവ്യു എഴുതിയ ആളെ ഭീഷണിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘പണി’. ആദര്‍ശ് എന്ന റിവ്യൂവറെയാണ് ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ സംഭാഷണത്തിന്റെ ഓഡിയോയും ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവച്ചു. സിനിമയെ വിമര്‍ശിച്ചതിന് എന്തിന് ഇങ്ങനെ പ്രൊവോക്ക്ഡ് ആകുന്നു എന്ന് ചോദിച്ച ആദര്‍ശിനോട് താന്‍ പ്രൊവോക്ക്ഡായാല്‍ (പ്രകോപിതനായാല്‍) നീ മുള്ളിപ്പോകും എന്നും ജോജു ജോര്‍ജ് പറഞ്ഞു.
ഇനിയാരോടും ജോജു ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഓഡിയോ ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുന്നതെന്നും ആദര്‍ശ് വ്യക്തമാക്കി. നേരില്‍ കാണാന്‍ ധൈര്യമുണ്ടോ എന്നും കാണിച്ചു തരാമെന്നുമുള്ള ഭീഷണികളൊന്നും വിലപ്പോവില്ലെന്നും ആദര്‍ശ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ജോജു ജോര്‍ജ് രംഗത്തെത്തി.
താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ സിനിമയെ മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നി, അതിന്റെ പേരില്‍ റിയാക്ട് ചെയ്തതാണെന്നും ജോജു വീഡിയോയില്‍ വിശദീകരിച്ചു. എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്യുന്നു, ഇത് ശരിയല്ലാ, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയത്തില്ല’ ജോജു വീഡിയോയില്‍ പറയുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
