സൗദി ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

indian embassy saudi

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ താമസക്കാരയ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഇഖാമ, അല്ലെങ്കില്‍ ഐഡി എന്നിവ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 12 വരെയാണ് സമയപരിധി.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം വേണം. അറബിക് ഭാഷ അറിഞ്ഞിരിക്കണം. 35 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ വെബ്സൈറ്റില്‍ http://www.eoiriyadh.gov.in ലഭ്യമാണ്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് നിയമനം. അപേക്ഷിക്കേണ്ട ലിങ്ക്:https://www.eoiriyadh.gov.in/regrec.php

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading