സൗദിയില്‍ വിമാനത്തില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു

lion airways

മദീന: സൗദി അറേബ്യയില്‍ വിമാനത്തില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീഴുകയായിരുന്നു. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയറിന്റെ എയര്‍ബസ് എ-330 എന്ന വിമാനത്തിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം യാത്രക്കാരിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading