ദോഹ: ഖത്തറില്‍ തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റലാകുന്നു. ഐഡി കാര്‍ഡുകളുടെയും ഡോക്യുമെന്റുകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ക്കായി പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ‘ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി’ എന്ന പേരിലാണ് പുതിയ ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കിയത്. ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ ഉപയോഗിക്കാതെ വിവിധ ഇലക്ട്രോണിക് സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി ആക്സസും ആക്റ്റിവേഷനും ലഭ്യമാക്കി നിരവധി സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ആപ്പ് സഹായകമാവും.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന മിലിപോള്‍ പ്രദര്‍ശത്തിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ‘ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി’ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) ഇന്ന്, ഒക്ടോബര്‍ 29ന് ആരംഭിച്ച പ്രദര്‍ശനം മൂന്ന് ദിവസമാണ് നീണ്ടുനില്‍ക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
