‘കഥയിലൂടെ കാര്യം പറഞ്ഞ് കുരുന്നുകള്‍’; ഗ്രാന്‍ഡ് മാള്‍ സംഘടിപ്പിച്ച കുട്ടികളുടെ സ്റ്റോറി ടെല്ലിങ് മത്സരം ശ്രദ്ധേയമായി

grand 33

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ കുട്ടികള്‍ക്കായി സ്റ്റോറി ടെല്ലിങ് മത്സരം സംഘടിപ്പിച്ചു. 5 മുതല്‍ 12 വയസ്സ് വരെയുള്ള വിഭാഗങ്ങളായി സംഘടിപ്പിച്ച പരിപാടിയില്‍ 50-ലധികം കുട്ടികള്‍ പങ്കെടുത്തു. വിജയം നേടിയ മത്സരാര്‍ത്ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും, ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവന പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള വിലപ്പെട്ട വേദിയാണ് മത്സരത്തിലൂടെ ഒരുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിലെ എല്ലാ ഷോറൂമുകളിലും മെഗാ പ്രൊമോഷന്റെ ഭാഗമായി മികച്ച ഓഫറുകളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്കായി ക്യാഷ് പ്രൈസും കാറുകളും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading