ഖത്തറില്‍ സര്‍ക്കാര്‍ മേഖലയിലെ ‘ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സിസ്റ്റം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്

time

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ മേഖലകൡ നടപ്പിലാക്കിയ ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റം ജോലിയും കുടുംബ ബന്ധങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായകമായെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയിലെ പുതിയ തൊഴില്‍ സംവിധാനത്തെ സംബന്ധിച്ച സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ (സിജിബി) തീരുമാനത്തെ നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും അഭിനന്ദിച്ചു. ഇത് അമ്മമാര്‍ക്ക് കൂടുതല്‍ സഹായകമായെന്നാണ് പഠനം.

ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഈ സംവിധാനം അവസരമൊരുക്കുന്നതായി സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിലെ കുടുംബ വികസന വകുപ്പ് ഡയറക്ടര്‍ ദാബിയ അല്‍ മുഖ്ബാലി പറഞ്ഞു. മാതാപിതാക്കളെ, പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരെ കുട്ടികളെ പരിപാലിക്കാനും അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവരില്‍ മൂല്യങ്ങള്‍ വളര്‍ത്താനും പ്രാപ്തരാക്കും. ഖത്തര്‍ നാഷണല്‍ ഡെവലപ്മെന്റ് സ്ട്രാറ്റജി 2030ന്റെ ഭാഗാമായായിരുന്നു നിര്‍ണായക തീരുമാനം.

ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളെ രാവിലെ 7 മണിക്ക് സ്‌കൂളില്‍ ഇറക്കി 8.30 ന് മുമ്പ് ഓഫീസില്‍ പോകാമെന്നത് കുടുംബത്തിന് വലിയ സഹായമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും വര്‍ക്ക് ഫോഴ്‌സ് ഡെലവപ്‌മെന്റ് ട്രെയിനറായ ബൗ മോസ പറഞ്ഞു.

രാജ്യത്ത് സെപ്റ്റംബര്‍ 29 ന് മുതലാണ് സര്‍ക്കാര്‍ മേഖലയില്‍ ഫ്‌ലെക്‌സിബിള്‍, റിമോട്ട് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കിയത്. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തനമാണ് ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റം. ജീവനക്കാരന്‍ ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കിയാല്‍, ജോലി ആവശ്യകതകളെ ബാധിക്കാതെ, രാവിലെ 6.30 നും 8.30 നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാക്ക് അനുവാദം നല്‍കുന്നതാണ് രീതി.

വൈകല്യം മൂലമോ മെഡിക്കല്‍ കാരണങ്ങളാലോ ജോലി സമയം കുറയ്ക്കാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് എന്നിവര്‍ക്ക് പ്രത്യേകം ഇളവുകളുണ്ട്. ഒരു ജീവനക്കാരന് പ്രതിവര്‍ഷം ഒരു ആഴ്ചയും 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള ഖത്തറി വനിതാ ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം ഒരു മാസവും റിമോട്ട് വര്‍ക്ക് അനുവദിക്കും. അതേസമയം ഷിഫ്റ്റ് തൊഴിലാളികളും ജോലി സാഹചര്യങ്ങളും വ്യത്യസ്തമായിട്ടുള്ള തൊഴിലാളികളെ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് സിസ്റ്റത്തില്‍ നിന്നും റിമോട്ട് വര്‍ക്ക് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading