ലുലുവില്‍ നിരവധി തൊഴിലവസരങ്ങള്‍

lulu

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പുതിയതായി ആരംഭിക്കുന്ന ലുലുമാളില്‍ തൊഴിലവസരം. തിരുവനന്തപുരം ഒഴിവുകളുണ്ട്. കാഷ്യര്‍, സെയില്‍സ്, സൂപ്പര്‍വൈസര്‍, ബുച്ചര്‍, സെക്യൂരിറ്റി, കമ്മീസ്, ഹെല്‍പ്പര്‍ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

1) കാഷ്യര്‍- പ്ലസ്ടുവും ബി.കോം ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. 30 വയസ്സാണ് പ്രായപരിധി
2) സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍ – എസ്എസ്എല്‍സി/ എച്ച്എസ്‌സിയാണ് യോഗ്യത. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. 25 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
3) ബുച്ചര്‍/ ഫിഷ് മോങ്കര്‍ – പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം
4) സെക്യൂരിറ്റി/ ഗാര്‍ഡ് – പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 1-7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
5) സൂപ്പര്‍വൈസര്‍ – 1-3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25-35 ആണ് പ്രായപരിധി
6) കമ്മീസ്/ ഷെഫ് – പ്രവര്‍ത്തി പരിചയം വേണം
7) ഹെല്‍പ്പര്‍/ പാക്കര്‍ – ഫ്രഷേഴ്‌സിന് അപേക്ഷിക്കാം

താല്‍പര്യമുള്ളവര്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദമായ ബയോഡാറ്റയും ഫോട്ടോയുമായി എത്തുക. ഒക്ടോബര്‍ 15 ന് ആണ് ഇന്റര്‍വ്യൂ.
സ്ഥലം: ശ്രീ നാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, VM5G+ ശ്രീ നാരായണ പോളീടെക്‌നിക് കോളേജ്, കൊട്ടിയം
സമയം: 8.30 am to 4pm
വിശദവിവരങ്ങള്‍ക്ക് hr9105@luluindia.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading