റിയാദ്: ശ്വാസകോശത്തിലെ വീക്കം മൂലം സല്‍മാന്‍ രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. റോയല്‍ ക്ലിനിക്കുകളില്‍ നിന്നുള്ള ശുപാര്‍ശകളെത്തുടര്‍ന്ന് തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.
രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 2024 മെയ് മാസത്തില്‍ ജിദ്ദയിലെ അല്‍-സലാം പാലസിലെ റോയല്‍ ക്ലിനിക്കുകളില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അദ്ദേഹത്തിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
