മസ്‌കത്ത്: ഒമാനില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വ്യവസായ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. രാജ്യത്ത് സെമി സ്‌കില്‍ഡ്’ ജോലികളിലുള്ള പ്രവാസികളുടെ വ്യവസായ നിക്ഷേപങ്ങള്‍ക്കാണ് വിലക്ക്. ഇത്തരം തസ്തികകളിലുള്ള പ്രവാസികള്‍ക്ക് ഇനി വ്യവസായ ലൈസന്‍സ് നല്‍കില്ലെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാജ വിദേശ നിക്ഷേപ ലൈസന്‍സ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
അതേസമയം, നിലവില്‍ രാജ്യത്തെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരത്തോടെ വിദേശ നിക്ഷേപ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയുക ലക്ഷ്യമിട്ടാണ് ‘സെമി സ്‌കില്‍ഡ്’ മേഖലകളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശ നിക്ഷേപ ലൈസന്‍സുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് സെന്റര്‍ വഴിയോ 80000070 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
