ദോഹ: ഖത്തറില്‍ ഇന്‍ഫ്ലുവന്‍സ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം. പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (HMC), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (PHCC) എന്നിവയുടെ സഹകരണത്തോടെ വാര്‍ഷിക സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. ഇന്ന് മുതല്‍ വാക്‌സിനേഷന് സൗകര്യമുണ്ട്.
രാജ്യത്തെ 31 PHCC ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ 80-ലധികം ആരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും എച്ച്എംസിയിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും ഒന്നിലധികം അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സൗജന്യമായി വാക്‌സിന്‍ ലഭിക്കും. തണുപ്പ്കാലം എത്തുന്നതിന് മുമ്പ് വാക്‌സിനെടുക്കണമെന്ന് എച്ച്എംസിയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ആരോഗ്യസ്ഥിതിയിലുള്ളവര്‍ക്കും ഫ്‌ലൂ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ട്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത അവസ്ഥകളുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ദുര്‍ബലരായവര്‍ എന്നിവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
