ഖത്തറില്‍ എത്ര ഖത്തര്‍ റിയാല്‍ വരെ ട്രാഫിക് പിഴകള്‍ ഈടാക്കും? അറിയാം വിശദമായി

traffic

ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്. അമിത വേഗത, ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കല്‍, അനധികൃത പാര്‍ക്കിംഗ്, ഡ്രൈവിഗിന് ഇടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെയുള്ള വിവിധ ഗാതഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരും.

– അമിത വേഗതയ്ക്ക് 500 ഖത്തര്‍ റിയാല്‍ മുതല്‍ 1000 ഖത്തര്‍ റിയാല്‍ വരെയാണ് പിഴ. റോഡുകളില്‍ അനുവദിച്ചിട്ടുള്ള വേഗപരിധിയില്‍ കൂടുതല്‍ വേഗതയാണെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരും. മണിക്കൂറില്‍ പത്ത് കിലോമിറ്ററില്‍ കൂടുതലുള്ള അമിത വേഗതയ്ക്ക് നൂറ് ഖത്തര്‍ റിയാല്‍ മുതല്‍ അധികമായി ഈടാക്കും.

– ഫാസ്റ്റ് ലെയ്‌നിലെ സ്ലോ ഡ്രൈവിംഗിനും പിഴ ഈടാക്കും. വേഗത ക്രമീകരിച്ചിട്ടുള്ള ലെയ്‌നുകളില്‍ പതിയെ ഡ്രൈവ് ചെയ്യുന്നതും മറ്റ് വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതും ഗാതഗത നിയമലംഘനങ്ങളാണ്. 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.

വലത് വശത്തൂടെയുള്ള യാത്ര അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ അത് പാലിച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കും. ബസുകള്‍, ട്രക്കുകള്‍, ട്രെയിലറുകള്‍, സെമി-ട്രെയിലറുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇത്തരം വാഹനങ്ങളുടെ അനുചിതമായ ഓവര്‍ടേക്കിംഗും ഗതാഗത നിയമലംഘനമാണ്. 3000 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.

തെറ്റായ/ എതിരെയുള്ള ദിശയിലൂടെയുള്ള ഡ്രൈവിംഗിന് ആറായിരം ഖത്തര്‍ റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടി വരും. എക്‌സ്പ്രസ് വേയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍, ഇടത്തേക്ക് തിരിഞ്ഞാല്‍, യു-ടേണ്‍ എന്നിവയ്ക്ക് ആറായിരം ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.

അനധികൃതമായുള്ള ഓവര്‍ടേക്കിംഗിന് 500 ഖത്തര്‍ റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങളെ മറികടന്നാല്‍ പിഴ ഈടാക്കും. പാലങ്ങള്‍, വളവുകള്‍, റൗണ്ട് എബൗട്ട്‌സ്, തിരിവുകള്‍, ക്രോസിംഗുകള്‍ ഉള്‍പ്പെടെ ഓവര്‍ടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കും.

– ദൃശ്യപരത കുറവുള്ള സ്ഥലത്തെ ഓവര്‍ടേക്കിംഗ്, അമിത വേഗതയിലൂടെയുള്ള ഓവര്‍ടേക്കിംഗ്, സ്‌കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നത് എന്നിവയും ട്രാഫിക് നിയമലംഘനമാണ്. 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും. ഓട്ടോമേറ്റിക് ട്രാഫിക് സിഗ്നലുകള്‍ ലംഘിക്കുന്നവര്‍ക്ക് (റെഡ് ലൈറ്റില്‍ വാഹനങ്ങളെ നിര്‍ത്താതെ പോയാല്‍ ഉള്‍പ്പെടെ) 6000 ഖത്തര്‍ റിയാല്‍ പിഴ ചുമത്തും.

– മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴ അടയ്‌ക്കേണ്ടിവരും. അപകടങ്ങള്‍, ഗാതഗത തടസ്സം, മോഷണം, അനധികൃതമായ ഉപയോഗം എന്നിവ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ (അടിയന്തര ഘട്ടങ്ങളില്‍ ഇന്റിക്കേറ്റര്‍ ഇടുന്നത്) ഇല്ലാതെ വാഹനങ്ങള്‍ പ്രധാന റോഡുകളില്‍ ഉപേക്ഷിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ചുമത്തും.

– അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ (കാല്‍നട യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍, നടപ്പാതകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, അണ്ടര്‍പാസുകള്‍) അനധികൃതമായ പാര്‍ക്കിംഗ്, വെയിറ്റിംഗ് എന്നിവയ്ക്ക് 300 ഖത്തര്‍ റിയാല്‍ പിഴ ഈടാക്കും.
– സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിംഗിന് 500 ഖത്തര്‍ റിയാലാണ് പിഴ.

– മൊബൈല്‍ ഫോണ്‍ ഉപയോഗം, ഡ്രൈവിംഗിന് ഇടയില്‍ ടിവി കാണുന്നത്, ചെറിയ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്നത് – 500 ഖത്തര്‍ റിയാല്‍

– അനുവാദമില്ലാതെ കാരിയറുകള്‍, ഫുട്‌ബോര്‍ഡുകള്‍, റൂഫ് ടോപ്പുകള്‍ എന്നിവയില്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നത്- 500 ഖത്തര്‍ റിയാല്‍
– സൈയറണ്‍ മുഴങ്ങിയുള്ള യാത്രകളില്‍ അടിയന്തര വാഹനങ്ങളെ (പോലീസ്, ആംബുലന്‍സ്, സെക്യൂരിറ്റി വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്) ഓവര്‍ടേക്ക് ചെയ്താല്‍ – 500 ഖത്തര്‍ റിയാല്‍

– ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍, പോലീസ് ആവശ്യപ്പെടുമ്പോള്‍ ലൈസന്‍സ് കാണിക്കാന്‍ വിസമ്മതിച്ചാല്‍ – 500 ഖത്തര്‍ റിയാല്‍
– കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചാല്‍ – 1500 ഖത്തര്‍ റിയാല്‍
– സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സ് ഉപയോഗിച്ചാല്‍ – 3000 ഖത്തര്‍ റിയാല്‍

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading