ദുബായ്: ദുബായില്‍ ഭാര്യയുടെ സന്തോഷത്തിനായി വ്യവസായിയായ ഭര്‍ത്താവ് ദ്വീപ് സ്വന്തമാക്കി. ബീച്ചില്‍ സ്വകാര്യത വേണമെന്ന് ആവശ്യപ്പെട്ട ഭാര്യയ്ക്കാണ് സ്വന്തമായി ദ്വീപ് വാങ്ങി കൊടുത്തത്. ദുബായില്‍ താമസിക്കുന്ന യുവതിയാണ് കോടീശ്വരനായ തന്റെ ഭര്‍ത്താവ് തനിക്കായി ദ്വീപ് വിലയ്ക്ക് വാങ്ങിയതായി അവകാശപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവതി ഇക്കാര്യം പറയുന്നത്.
ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങാന്‍ പ്രൈവസി വേണമെന്നായിരുന്ന ഭാര്യയുടെ ആവശ്യം. ഇതിനായി 418 കോടി രൂപയ്ക്ക് ദ്വീപ് വിലയ്ക്ക് വാങ്ങി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ 26കാരിയായ സോദി അല്‍ നദാകാണ് വീഡിയോ പങ്കുവെച്ചത്.
ഭര്‍ത്താവ് ജമാല്‍ അല്‍ നദാക്, തനിക്കായി ഒരു ദ്വീപ് തന്നെ വാങ്ങിയെന്ന് പറയുന്ന സോദിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാണ്. ഒരാഴ്ചക്കുള്ളില്‍ 24 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഒരു നിക്ഷേപമെന്ന നിലയില്‍ കൂടിയാണ് ഭര്‍ത്താവ് ദ്വീപ് വാങ്ങാനുള്ള പദ്ധതിയിട്ടതെന്നും അവര്‍ വെളിപ്പെടുത്തി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
