മസ്‌കത്ത്: ഒമാനില്‍ പുറത്ത് നിന്നുള്ളവരുമായി വൈഫൈ പങ്കുവെയ്ക്കുന്നതിനെതിരെ ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. വൈഫൈ കണക്ഷന്‍ നല്‍കിയിട്ടുള്ള താമസ കെട്ടിടങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ഉള്ളവര്‍ പുറത്തുള്ളവരുമായി വൈ ഫൈ ഷെയറിങ് നടത്തുന്നതിനെതിരെയാണ് ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയത്. പാര്‍പ്പിട-വാണിജ്യ യൂണിറ്റിന് പുറത്തുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്പനികള്‍ അറിയിച്ചു.
പലരും ഒരു വൈഫൈ കണക്ഷന്‍ എടുത്ത് പണം വാങ്ങി പുനര്‍വിതരണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ ഉപഭോക്താക്കളുമായുള്ള സേവന കരാര്‍ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് കാരണമാകുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. വൈഫൈ പുറത്തേക്ക് അനാവശ്യമായി നല്‍കുന്നത് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി നിയമത്തിന്റെ ലംഘനമായി വരും. ഈ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ റദ്ദാക്കുക മാത്രമല്ല, ടെര്‍മിനേഷന്‍ നിരക്ക് ഈടാക്കുകയും ചെയ്യും. മാത്രമല്ല, ഈ കണക്ഷന്‍ ഒഴിവാക്കി മറ്റൊരു കണക്ഷന്‍ എടുക്കാന്‍ എന്ന് വിചാരിച്ചാല്‍ അത് നടക്കില്ല, നിശ്ചിത കാലയളവിലേക്ക് ഏതെങ്കിലും ടെലികമ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത രീതിയില്‍ വിലക്കും ഉണ്ടായിരിക്കും.
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കണം. ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ നിന്ന് മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്വന്തമാക്കുക. ഒമാനില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നത് ലൈസന്‍സ് നല്‍കിയിരിക്കുന്നത് 6 ഓപ്പറേറ്റര്‍മാര്‍ക്കാണ്. 2ജി മുതല്‍ 4ജി വരെയുള്ള എല്ലാ സേവന വിഭാഗങ്ങളും രാജ്യത്ത് ലഭിക്കും. മൊത്തം 15,000 ടെലികോം ടവറുകളാണ് ഒമാനില്‍ മൊത്തം സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് നിരവധി പൊതു വൈഫൈ ഉപയോഗിക്കുന്നവര്‍ ഉണ്ട്. ഇത്തരത്തില്‍ പൊതു വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോള്‍ വരുന്ന ലിങാകുകളില്‍ അനാവശ്യമായി ക്ലിക്ക് ചെയ്യരുത്. ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ പ്രാധനപ്പെട്ട ഷോപ്പിംഗ് മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, കഫെ ഷോപ്പുകള്‍ എല്ലാ ഇടത്തും സൗജന്യ വൈഫൈ ലഭിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
