മനാമ: പ്രവാസികള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് നല്‍കുമെന്ന് ഗാതഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് എടുക്കുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റിന് ഡേറ്റ് നല്‍കും.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് കിട്ടാനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി പുതിയ വാഗ്ദാനം നല്‍കിയത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
