മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്ക് മാറുന്നതിന് കര്‍ശന വിലക്ക്. സന്ദര്‍ശക വിസ വര്‍ക്ക് പെര്‍മിറ്റ് വിലയിലേക്ക് മാറ്റിയത് അല്ലെന്ന കാര്യം ഗ്യാരന്റര്‍മാര്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബഹ്‌റൈന്‍ എന്‍ട്രി വിസ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 4 പ്രകാരമാണ് പുതിയ നിയമത്തില്‍ മാറ്റം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുറത്തിറക്കി. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വര്‍ക്ക് വിസകളിലേക്കോ, അല്ലെങ്കില്‍ ഫാമിസി വിസയിലേക്കോ മാറ്റാന്‍ സാധിക്കില്ല. ഇത്തരത്തിലുള്ള വിസകള്‍ മാറ്റുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കണം.
വിസിറ്റ് വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്ക് നിരവധി പേര്‍ മാറാറുണ്ട്. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ ഇത്തരത്തില്‍ വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തി ജോലി കണ്ടെത്തി വര്‍ക്ക് വിസയിലേക്ക് മാറുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമാക്കിയാണ് നടപടി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
