ഖത്തറില്‍ പുതിയ ട്രാഫിക് സിഗ്നലുകള്‍; സിഗ്നല്‍ തെറ്റിച്ചാല്‍ തടവും പിഴയും

IMG 20240918 WA0000

ദോഹ: ഖത്തറില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുതിയ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചു. റോഡ് ഉപഭോക്താക്കളേയും ട്രാം യാത്രക്കാരേയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ട്രാം സിഗ്നലുകള്‍ കൊണ്ടുവന്നത്. അപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

  • ട്രാം ഒണ്‍ലി ലെയ്ന്‍: ട്രാമിനായി നിയുക്തമാക്കിയ പാതകള്‍. ഈ റോഡുകള്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.
  • കീപ്പ് ക്രോസിംഗ് ക്ലിയര്‍: ട്രാം പാതകള്‍ ക്രോസ് ചെയ്യുന്ന റോഡുകളില്‍ ഡ്രൈവര്‍മാര്‍ ട്രാമിന് സമീപത്തേക്ക് മറ്റ് വാഹനങ്ങള്‍ കൊണ്ടുവരരുത്. പാതകള്‍ ബ്ലോക്ക് ചെയ്യരുത്. ഇത്തരം ക്രോസ് റോഡുകളില്‍ റെഡ് ലൈറ്റ് തെളിയുമ്പോള്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്താനോ വെയിറ്റ് ചെയ്യാനോ പാടില്ല.
  • ഷെയേര്‍ഡ് ലെയ്ന്‍ ഫോര്‍ ട്രാം ആന്റ് വെഹിക്കിള്‍സ്: ട്രാമിനായുള്ള പാതകളും സാധാരണ റോഡുകളും ഒരുമിക്കുന്ന റോഡുകളില്‍ ഇത്തരം സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങള്‍ ട്രാമിന് വഴിയൊരുക്കണം. ട്രാം ട്രാഫിക് സിഗ്നലുകള്‍ തെളിയുമ്പോള്‍ റോഡ് സുരക്ഷ ഉറപ്പാക്കണം.

മറ്റ് വാഹനങ്ങളാല്‍ പൊതുഗതാഗത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും. അപകടമുണ്ടാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും അയ്യായിരം ഖത്തര്‍ റിയാല്‍ പിഴയും വിധിക്കും. അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ശിക്ഷയും വിധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading