ഇനി യാത്ര ബുദ്ധിമുട്ടാകില്ല; എയര്‍ അറേബ്യ ഹോം ചെക്ക്-ഇന്‍ ആരംഭിച്ചു

IMG 20240620 WA0005

അബുദാബി: അബുദാബിയില്‍ എയര്‍ അറേബ്യ ഹോം ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു. യാത്രക്കാരുടെ വീടുകളില്‍ എത്തി ലഗേജ് സ്വീകരിച്ച് ബോര്‍ഡിങ് പാസ് നല്‍കുന്നതാണ് ഹോം ചെക്ക്-ഇന്‍ സേവനം. എയര്‍പോര്‍ട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്‌നങ്ങളും ഇതിലൂടെ ഒഴിവാക്കാനാവും. എയര്‍ അറേബ്യയ്ക്കായി മൊറാഫിക് ആണ് ഹോം ചെക്ക്-ഇന്‍ സേവനം വാഗ്ദാനം ചെയ്യുന്നത്.

ഹോം ചെക്ക് ഇന്‍ സേവനത്തിലൂടെ ബോര്‍ഡിങ് പാസ് നേരത്തെ ലഭിക്കുന്നതിനാല്‍ യാത്രക്കാരന് എയര്‍പോര്‍ട്ടിലെത്തിയാല്‍ നേരെ എമിഗ്രേഷനിലേക്ക് പോകാന്‍ കഴിയും. ചെക്ക്-ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരിപ്പും സമയവും ഇതിലൂടെ ലാഭിക്കാന്‍ കഴിയും.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനമെന്ന് എയര്‍ അറേബ്യ സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു. മൊറാഫിക്കിന്റെ ആപ്പ് വഴിയോ വൈബ്‌സൈറ്റ് വഴിയോ എയര്‍ അറേബ്യയുടെ വെബ്‌സൈറ്റിലൂടെയോ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മുഖേനയോ ഹോം ചെക്ക്-ഇന്‍ സേവനം യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. നിശ്ചിത ദിവസത്തിനുള്ളില്‍ വീടുകളില്‍ എത്തി ലഗേജുകള്‍ ഏറ്റുവാങ്ങി ബോര്‍ഡിങ് പാസ് നല്‍കും. പെട്ടികളുടെ എണ്ണം അനുസരിച്ച് 185 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ സേവന നിരക്കു ഈടാക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading