സൗജന്യമായി ആധാര്‍ പുതുക്കല്‍ ഡിസംബര്‍ വരെ നീട്ടി

IMG 20240917 WA0002

ഡല്‍ഹി: സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയം നീട്ടിയത്. നേരത്തെ അനുവദിച്ചിരുന്ന അവസാന തീയതി സെപ്തംബര്‍ 14 ആയിരുന്നു. പത്ത് വര്‍ഷത്തിനിടെ ഇതുവരെ ആധാര്‍ പുതുക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. പത്ത് വര്‍ഷത്തില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണണെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.

തിരിച്ചറിയല്‍, ഫോട്ടോ, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യാം. പാസ്‌പോര്‍ട്ട്, കിസാന്‍ പാസ്ബുക്ക്, ഭിന്നശേഷി കാര്‍ഡ് എന്നിവ ആധാര്‍ പുതുക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading