ഡല്‍ഹി: ഇന്ത്യയിലും കുരങ്ങുപനിയില്‍(മങ്കിപ്പോക്‌സ്, എംപോക്‌സ് )ആശങ്ക. രാജ്യത്ത് ഒരാള്‍ മങ്കിപ്പോക്‌സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിദേശത്ത് നിന്നുള്ള വ്യക്തി രോഗലക്ഷണം പ്രകടിപ്പിച്ചതോടെ നിരീക്ഷണത്തിലാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് വകഭേദം സ്ഥിരീകരിച്ച് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ രോഗലക്ഷണം കണ്ടെത്തിയത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും തുറമുഖങ്ങളിലും പരിശോധനയും ശക്തമാക്കി. എം പോക്‌സില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത പനി, തലവേദന, പേശീവേദന, ദേഹമാസകലം തിണര്‍പ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. വാക്‌സിനേഷനിലൂടെ രോഗം കുറയ്ക്കാനാവും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
