ഖത്തറില്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

IMG 20240618 WA0002

ദോഹ: ഖത്തറില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റുവൈസ് തുറമുഖത്ത് നിന്നാണ് മറൈന്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മത്സ്യത്തൊഴിലാളിയെ അറസ്റ്റ് ചെയ്തത്.

മൂന്ന് പാളികളുള്ള ഗില്‍ നെറ്റ് ഉപയോഗിക്കുകയും ഫാഷൂട്ട് സൈറ്റുകളില്‍ (പവിഴപ്പുറ്റുകള്‍) മത്സ്യബന്ധനം നടത്തുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ‘ഇത്തരം വലകളുടെ ഉപയോഗം പവിഴപ്പുറ്റുകളെ നശിപ്പിക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

മത്സ്യബന്ധനം നിയന്ത്രിക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പ്രാബല്യത്തിലുള്ള നിയമങ്ങളും തീരുമാനങ്ങളും പാലിക്കാന്‍ എല്ലാ മത്സ്യത്തൊഴിലാളികളോടും നാവികരോടും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം അറസ്റ്റിലായവരുടെ പൗരത്വം ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമല്ല.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading