ഡല്‍ഹി: കോഴിക്കോട് ആസ്ഥാനമായ അല്‍ഹിന്ദ് ഗ്രൂപ്പിന് വിമാനക്കമ്പനി തുടങ്ങുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് അല്‍ഹിന്ദ് എയര്‍ ലക്ഷ്യമിടുന്നത്.
200- 500 കോടി രൂപ മുതല്‍മുടക്കില്‍ മൂന്ന് എടിആര്‍-72 ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ ഉപയോഗിച്ച് വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന മേഖലയില്‍ പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ എയര്‍ലൈന്‍ കമ്പനിയാണഅ അല്‍ഹിന്ദ് എയര്‍.
ഇക്കഴിഞ്ഞ ജൂലൈയില്‍ ദുബായ് ആസ്ഥാനമായുള്ള മലയാളികളുടെ സെറ്റ് ഫ്‌ളൈ എയര്‍ കേരളയുടെ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.
ആദ്യം ദക്ഷിണേന്ത്യയിലെ പ്രാദേശിക റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക. കൊച്ചി, ബംഗളുരു, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തില്‍ സര്‍വീസ്. പിന്നീട് ഘട്ടം ഘട്ടമായി രാജ്യാന്തര അഖിലേന്ത്യ സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
