തിരുവനന്തപുരം: കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തിദിവസമാക്കിയ തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച പ്രവര്‍ത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു.
ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയുള്ള പുതിയ അധ്യയന വര്‍ഷത്തെ കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് തീരുമാനമെന്നായിരുന്നു പരാതി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
