ഡൽഹി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 90ലക്ഷം കടന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്നത് യുഎഇയിലാണ്. 35.5 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ഉള്ളതായാണ് കണക്ക്. 26.4 ലക്ഷം ഇന്ത്യക്കാർ സൗദിയിലുണ്ട്.
ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലായി 18 ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്‌യുന്നുവെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. കുവൈത്തിൽ പത്ത് ലക്ഷം ഇന്ത്യക്കാരാണുള്ളത്.
2020ൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 89ലക്ഷമായിരുന്നു. നിലവിൽ ഈ വർഷം ജൂൺ വരെ 1.8ലക്ഷം ഇന്ത്യക്കാർക്ക് വിദേശ ജോലികക്കായി എമിഗ്രേഷൻ ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും 2023ൽ ഇത് 3.98ലക്ഷമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിംഗ് ജോലിക്ക് പോകുന്നവർക്കും എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
