കോഴിക്കോട്: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. കേരളാ അതിര്‍ത്തിയായ താളൂരില്‍ യാത്രക്കാരുടെ ശരീരോഷ്മാവ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു. യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം കേരളത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 35 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ 220 പേരടക്കം 460 പേരാണ് നിരീക്ഷണത്തിലുള്ളത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
