ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ് ലൈനിലൂടെ ക്ലിനിക്കല്‍ ഇമേജിംഗ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ആരംഭിച്ചു. 16060 നെസ്മ’അക് (Nesma’ak) കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ്‌ലൈനുമായി ബന്ധിപ്പിച്ചു.
ബുക്കിംഗ്, ബുക്കിംഗ് ചെക്ക് ചെയ്യല്‍, റീ ഷെഡ്യൂള്‍ ചെയ്യല്‍, അപ്പോയിന്റ്‌മെന്റ് റദ്ദാക്കല്‍, നിലവിലുള്ള അപ്പോയിന്റ്‌മെന്റ് മുന്‍കൂട്ടി റദ്ദാക്കല്‍, ഫീഡ് ബാക്ക് അറിയിക്കല്‍, മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍, എച്ച് എംസി സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ ഇനി ഹെല്‍പ്പ്‌ലൈനിലൂടെ ലഭ്യമാകും.
എച്ച്എംസിയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ്‌ലൈന്‍ ആഴ്ചയില്‍ 24 മണിക്കൂറും ലഭ്യമാണെന്നും എച്ച്എംസി അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
