ഡൽഹി: ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ എയർലൈൻസ് അബുദാബിയിൽ നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതൽ പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
അബുദാബി – ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ ആറ് തവണ സർവീസ് നടത്തും. പുതിയ വിമാന സർവീസ് കൂടി ആരംഭിക്കുന്നതോടെ,അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 10 നഗരങ്ങളിലേക്കുള്ള ഇൻഡിഗോയുടെ പ്രതിവാര വിമാന സർവീസ് 75 ആയി ഉയരും. ഇത് അബുദാബിയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
