മനാമ: ബഹ്‌റൈനിൽ നിരോധിത മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികളെ നാടുകടത്തും. ചെമ്മീൻ പ്രജനന സമയത്ത് മത്സ്യബന്ധനം നടത്തി, നിരോധനമേർപ്പെടുത്തിയ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചു, എന്നീ കുറ്റങ്ങൾക്കാണ് പ്രവാസികളെ നാടുകടത്തുന്നത്. സംഭവത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അഞ്ച് പേർക്ക് തടവും വിധിച്ചു . പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം നാല് ഇന്ത്യൻ പൗരന്മാരേയും നാടുകടത്തും. അതേസമയം കേസിലെ പ്രതിയായ ബഹ്റൈൻ പൗരന് ഒരു മാസത്തെ തടവ് വിധിച്ചു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ചെമ്മീൻ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അതേസമയം പ്രതികളുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
