ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഖത്തർ ഇന്ത്യൻ എംബസി പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 5, വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ 11 മണിവരെ ക്യാമ്പ് നടക്കും. അൽ ഷമ്മാലിലെ അൽ ഷമ്മാൽ സ്പോർട്സ് ക്ലബ്ബിലാണ് ക്യാമ്പ് നടക്കുക.
ഐ.സി.ബി.എഫുമായി (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവലന്റ് ഫോറം) സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാസ്പോർട്ട് അറ്റസ്റ്റേഷൻ, മറ്റ് പിസിസി സേവനങ്ങൾ എന്നിവ ക്യാമ്പിൽ ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാകും.
രാവിലെ 8 മണിമുതൽ ഓൺലൈനിലൂടെയുള്ള അപേക്ഷകൾ സ്വീകരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ എല്ലാ രേഖകളുടേയും പകർപ്പുകളുമായി എത്തണം. ഐസിബിഎഫിന്റെ ഇൻഷുറൻസ് സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കുമെന്ന് ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിലാളി പ്രശ്നങ്ങളും ചർച്ച ചെയ്യും. അതേസമയം ഫീസുകൾ പണമായി മാത്രമേ സ്വീകരിക്കൂ.

ക്യാമ്പിന്റെ ഭാഗമായി പുതുക്കുന്ന പാസ്പോർട്ടുകൾ ജൂലൈ 9ന് രാവിലെ 9 മണിമുതൽ 10 മണി വരെ ഇതേ സ്ഥലത്ത് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് +974 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
