ടി20 വിജയം: ഇന്ത്യൻ ടീമിന് 125 കോടി സമ്മാനത്തുക പ്രഖ്യാപിച്ചു

Screenshot 20240630 222725 1

മുംബൈ: ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചു. 125 കോടി രൂപയാണ് ഇന്ത്യൻ ടീമിന് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ്ഷാ ആണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.

ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

നേരത്തെ, ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്ക് സമ്മാനമായി 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും ഏകദേശം 6.5 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading