ഖത്തറിലെ സർക്കാർ ജീവനക്കാർക്ക് ഈ ഡ്രസ്സ് കോഡ് നിർബന്ധം

Screenshot 20240625 0117557E2

ദോഹ : ഖത്തറിലെ സർക്കാർ ജീവനക്കാർക്കുള്ള  ഓഫീസ് സമയങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ക്യാബിനറ്റ് കാര്യ സഹമന്ത്രിയുടെ ഓഫീസ് ഡ്രസ്സ് കോഡ് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി. രാജ്യത്തെ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് സർക്കുലർ ബാധകമാണ്. ജീവനക്കാർ ജോലി സമയത്തും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും നിർദ്ദേശിച്ചിട്ടുള്ള ഡ്രസ്സ് കോഡുകൾ ധരിക്കണമെന്നാണ് നിർദ്ദേശം.

ഖത്തറി പുരുഷ ജീവനക്കാർ പരമ്പരാഗത ഖത്തറി യൂണിഫോമായ (തോബ്, ഘൂത്ര, ഈഗൽ) ധരിക്കണം, ഖത്തറികൾ അല്ലാത്ത ഇതര ജീവനക്കാർ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും ഷർട്ടും ടൈയും ധരിക്കണം. എക്സിക്യൂട്ടീവ് രീതിയിലായിരിക്കണം വസ്ത്രധാരണം. 

ഔദ്യോഗിക അവസരങ്ങളിൽ പങ്കെടുക്കുമ്പോൾ ഖത്തറി വസ്ത്രം (ബിഷ്ത്, തോബെ, ഗുത്ര) ധരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് ഔദ്യോഗിക അവസരങ്ങളിൽ പങ്കെടുക്കുമ്പോൾ  ബിഷിൻ്റെ നിറം ഇനിപ്പറയുന്നതായിരിക്കണം: 

– രാവിലെ: വെള്ള

– ഉച്ചയ്ക്ക് : ബ്ലോണ്ട് (ഏകദേശം തവിട്ട് niram) 

– വൈകിട്ട് : കറുപ്പ്. 

വിൻ്റർ ബിഷ്ത് ഡിസംബർ ഒന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കാലയളവിൽ ധരിക്കാം.

അതേസമയം ഖത്തറികളയായ വനിതാ ജീവനക്കാർ പരമ്പരാഗത ഖത്തറി വസ്ത്രം (അബായയും ശിരോവസ്ത്രവും) ഉചിതമായ രീതിയിൽ ധരിക്കണം . ഖത്തറികളല്ലാത്ത വനിതാ ജീവനക്കാർ തൊഴിൽ അന്തരീക്ഷത്തിന് യോജിച്ച രീതിയിൽ ഉചിതമായ വനിതാ വർക്ക് സ്യൂട്ടുകൾ ധരിക്കണം. എന്നാൽ തിളക്കമുള്ള നിറങ്ങൾ, ചെറുതും ഇറുകിയതുമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് നിരോധനമുണ്ട്. അനുയോജ്യമായ രീതിയിൽ മേക്കപ്പ് ചെയ്യാനും അനുവാദം ഉണ്ട്. 

ജീവനക്കാർ സ്പോർട്സ് ഷൂകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അതേസമയം മെഡിക്കൽ ആവശ്യങ്ങളിൽ ഉപയോഗിക്കാം. 

ധരിക്കുന്ന വസ്ത്രങ്ങൾ ലോഗോകൾ, മറ്റ് അലങ്കാരങ്ങൾ എന്നിവ ഉള്ളവയായിരിക്കരുതെന്നും നിർദ്ദേശമുണ്ട്. തൊഴിലിന് അനുചിതമായ ഹെയർ സ്റ്റൈലുകൾ ഒഴിവാക്കണമെന്നും മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading