അബുദാബി: യുഎഇയില്‍ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. എംബാം ചെയ്യാത്ത മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് ഒഴികെയുള്ള വിമാന കമ്പനികള്‍ അറിയിച്ചു.
കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സിന്റെ സര്‍വീസ് ഇല്ലാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം യുഎഇയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിനിയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ച് അവിടെ നിന്ന് ആംബുലന്‍സിലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്.
യുഎഇയില്‍ എംബാം ചെയ്യാത്തതിനാലാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത്. ഡല്‍ഹിയിലെ ഹെഡ് ഓഫീസില്‍ നിന്ന് പെര്‍മിഷന്‍ ലഭിക്കാത്തതാണ് കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
