ഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് കാരിയറായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈ ടു ജിദ്ദ സര്‍വീസുകള്‍ വിപുലീകരിക്കുന്നു. മുംബൈയ്ക്കും ജിദ്ദയ്ക്കുമിടയില്‍ അധിക പ്രതിദിന നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 15 മുതല്‍ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനും ഇടയിലുള്ള യാത്രാ നെറ്റ്‌വര്‍ക്കുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ സര്‍വീസുകള്‍ക്കൊപ്പം ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് ആഴ്ചയില്‍ 42 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
