ഖത്തറില്‍ നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്

IMG 20240623 WA0011

ദോഹ: ഖത്തറില്‍ നിന്ന് 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഖത്തറുമായി യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ചര്‍ച്ച നടന്നതായാണ് വിവരം. മിറാഷ്-2000 വിമാനത്തിന്റെ പ്രവര്‍ത്തന ശേഷിയും വിവരങ്ങളും ഖത്തര്‍ വിവരിച്ചു.

12 വിമാനങ്ങള്‍ക്ക് ഏകദേശം 600,000 ഡോളറാണ് ഖത്തര്‍ വിലയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഖത്തറുമായുള്ള കരാര്‍ നടപ്പായാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങളുടെ എണ്ണം 60 ആയി ഉയരും.

ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, പ്രത്യേകിച്ച് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ തന്ത്രത്തിന്റെ നിര്‍ണായക ഘടകമായ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഇറക്കുമതിയില്‍.

ഖത്തറിന്റെ നാലാമത്തെ വലിയ കയറ്റുമതി കേന്ദ്രമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, ഇരുമ്പ്, ഉരുക്ക്, വിലയേറിയ കല്ലുകള്‍, റബ്ബര്‍, പ്ലാസ്റ്റിക്, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായി ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading