ഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു (35) ശൈലേന്ദ്ര (29) എന്നിവര്‍ക്കാണ് വീരമൃത്യു. ഇരുവരും സിആര്‍പിഎഫ് കോബ്രാ ബറ്റാലിയനിലെ സൈനികരാണ്.
വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് ആക്രമണത്തില്‍ തകരുകയായിരുന്നു. സുഖ്മ ജില്ലയില്‍ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലത്ത് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
വീടിന്റെ പാലുകാച്ചലിനായി ഒന്നര മാസം മുമ്പാണ് അവസാനമായി വിഷ്ണു നാട്ടില്‍ എത്തിയത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
