യുഎഇയില്‍ ആശ്രിത വിസയുടെ നിബന്ധന കടുപ്പിക്കുന്നു; ശമ്പളം 10,000 ദിര്‍ഹമാക്കും

img 20240517 wa0003

അബുദാബി: യുഎഇയില്‍ ആശ്രിത വിസയുടെ നിബന്ധനകള്‍ കടുപ്പിക്കുന്നു. ആശ്രിത വിസയില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിന് പതിനായിരം ദിര്‍ഹം ശമ്പളം വേണമെന്നാണ് പുതിയ വ്യവസ്ഥ. വിസയില്‍ അഞ്ച് ബന്ധുക്കളെ കൊണ്ടുവരാന്‍ കുറഞ്ഞത് 10,000 ദിര്‍ഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്ന് ഡിജിറ്റല്‍ സര്‍ക്കാര്‍ അറിയിച്ചു.

ആറാമത് ഒരാളെ കൂടി സ്‌പോണ്‍സര്‍ ചെയ്യാന്‍ 15,000 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം. ആറില്‍ കൂടുതല്‍ പേരെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള അപേക്ഷയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി തീരുമാനമെടുക്കും. അതേസമയം പുതിയ നിയമം എന്നുമുതല്‍ പ്രബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.

നിലവില്‍ രാജ്യത്ത് റസിഡന്‍സി വിസയുള്ള ആള്‍ക്ക് ജീവിത പങ്കാളി, ഇരുവരുടേയും മാതാപിതാക്കള്‍, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവരെയാണ് ആശ്രിതവിസയില്‍ കൊണ്ടുവരാനാകുക. നാലായിരം ദിര്‍ഹമാണ് ശമ്പള പരിധി നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading