സൗദിയില്‍ ജൂലൈ മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റലായി

IMG 20240621 WA0000

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത മാസം മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റലായി ട്രാന്‍സ്ഫര്‍ ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്യാനാണ് നിര്‍ദേശം. 2024 ജൂലൈ 1 മുതല്‍ രാജ്യത്തേക്ക് വരുന്ന വീട്ടുജോലിക്കാര്‍ക്കും ഇത് ബാധകമാകുമെന്ന് ഗാര്‍ഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോമായ മുസാനെദ് വ്യക്തമാക്കി.

അംഗീകൃത ഡിജിറ്റല്‍ വാലറ്റുകകളിലെ ശമ്പള ഐക്കണ്‍ വഴി തൊഴിലുടമകള്‍ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറും. ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

ഡിജിറ്റല്‍ വാലറ്റ് വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ ശമ്പളം കൈമാറാനോ ശമ്പളത്തില്‍ നിന്ന് അഡ്വാന്‍സ് പേയ്മെന്റ് നല്‍കാനോ കഴിയും. പുതിയ നടപടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 920002866 എന്ന മുസാനെഡ് ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങളും കടമകളും ഉറപ്പുവരുത്തുന്നതിനായാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മ്യൂസനെദ് പ്ലാറ്റ്ഫോം സ്ഥാപിച്ചത് . ഗാര്‍ഹിക സേവനങ്ങള്‍ക്കും ഹോം എംപ്ലോയ്മെന്റ് പ്രോഗ്രാമിനുമുള്ള ഔദ്യോഗിക വെബ്സൈറ്റായി മുസാനെദ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ സേവനം മുസാനെദ് പ്ലാറ്റ്ഫോം വഴി കൈമാറുന്നത് മന്ത്രാലയം ആരംഭിച്ചത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading