ഹോണ്ട മോട്ടോർ കമ്പനിയും മിത്സുബിഷി കോർപ്പറേഷനും സംയുക്തമായി പുതിയ കമ്പനി സ്ഥാപിക്കുന്നു. ‘ALTNA’ എന്ന പേരിലാണ് പുതിയ കമ്പനി സ്ഥാപിക്കുന്നത്. 2023 ഒക്ടോബറിൽ ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ 2024 ജൂലൈയിൽ “ALTNA കോർപ്പറേഷൻ” (“ALTNA”) എന്ന പുതിയ കമ്പനി സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗം വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കമ്പനി സ്ഥാപിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് പരിമിതപ്പെടുത്തുക, ബാറ്ററികളുടെ മൂല്യം വർധിപ്പിക്കുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയായിരിക്കും കമ്പനിയുടെ പ്രവർത്തനം. മിത്‌സുബിഷി കോർപ്പറേഷൻ്റെ ബാറ്ററി സ്റ്റോറേജ് ഓപ്പറേഷൻ, സ്‌മാർട്ട് ചാർജിംഗ് ടെക്നോളജിയും ഹോണ്ടയുടെ ബാറ്ററി സ്റ്റോറേജ് ആൻഡ് കണക്ടിവിറ്റി ടെക്നോളജിയും സംയോജിപ്പിച്ച് പുതിയ കമ്പനിയിലൂടെ ഇലക്ട്രിക് വാഹനങ്ങൾ ഇരുവരും ചേർന്ന് പുറത്തിറക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
