കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ യാത്രക്കാരി കുഴഞ്ഞുവീണു; കണ്ണൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

IMG 20240620 WA0006

ജിദ്ദ: കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരി കുഴഞ്ഞുവീണു. തുടര്‍ന്ന് വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ബുധനാഴ്ച രാത്രി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6E 65 വിമാനത്തിലാണ് സംഭവം. യാത്രക്കാരിയായ മലപ്പുറം സ്വദേശി ഹസനത്തിനാണ് ബോധക്ഷയം ഉണ്ടായത്. ഏഴു വയസ്സുള്ള മകനൊപ്പം സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.

വിമാനം കോഴിക്കോട് നിന്ന് പറന്ന് ഒരു മണിക്കൂറിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കാബിന്‍ ക്രൂ എത്തി പ്രാഥമിക ചികിത്സ നല്‍കി. വിമാനത്തിലുണ്ടായിരുന്ന ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ പരിശോധിച്ചെങ്കിലും ആരോഗ്യ നില തൃപ്തികരമായില്ല. തുടര്‍ന്ന് വിമാനം ഉടന്‍ കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു. കണ്ണൂരില്‍ ഇറക്കിയ യുവതിയെ വിദഗ്ദ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി ജിദ്ദയില്‍ എത്തേണ്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading