കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന് തീപിടിച്ചു. ഇന്ന്, ജൂണ്‍ 20, വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
മലയാളി യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്കാണ് പൊട്ടിത്തെറിച്ചത്. ഇയാളേയും ഒപ്പമുണ്ടായിരുന്ന സഹോദരിയേയും അധികൃതര്‍ തടഞ്ഞുവെച്ചു. തീ കണ്ടതോടെ സഹയാത്രക്കാര്‍ എക്‌സിറ്റ് ഡോര്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇവരേയും അധികൃതര്‍ തടഞ്ഞുവെച്ചതായാണ് വിവരം. സംഭവത്തില്‍ മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
