ഇന്ത്യൻ സ്‌കൂളുകളിലെ അഡ്മിഷന്‍; ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി മുന്നറിയിപ്പ്

img 20240409 wa0046

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് എംബസിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് എംബസിയുടെ പേരുപയോഗിച്ച് വ്യാജ സന്ദേശം/ പത്രക്കുറിപ്പ് എന്ന പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് യാതൊരുവിധ സന്ദേശമോ പത്രക്കുറിപ്പോ നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. വ്യാജ വാര്‍ത്തകളിലും സന്ദേശങ്ങളിലും വഞ്ചിതരാകരുതെന്നും അത്തരത്തിലുള്ള ഒരു സന്ദേശവും പ്രചരിപ്പിക്കരുതെന്നും എംബസി പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ cul.doha@mea.gov.in അല്ലെങ്കില്‍ edu.doha@mea.gov.in എന്ന ഇമെയില്‍ വഴി അറിയിക്കണെന്നും എംബസി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading