അബുദാബി:യുഎഇയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 15, ശനിയാഴ്ച മുതല്‍ 18 ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ജൂണ്‍ 16ന് ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. അതേസമയം ഒമാനിലും കേരളത്തിലും ഈ മാസം 17നാണ് ബലിപെരുന്നാള്‍
