ദുബായ്; ഈദ് അല്‍ അദ്ഹ അവധി ദിവസങ്ങളില്‍ ദുബായിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങള്‍ക്കായി മാത്രം പരിമിതപ്പെടുത്തി. ദുബായ് മുനിസിപ്പാലിയുടേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കുലറും മുനിസിപ്പാലിറ്റി പുറത്തിറക്കി. ബീച്ചുകളിലെ സന്ദര്‍ശകരുടെ എണ്ണവും തിരക്കും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ഖോര്‍ അല്‍ മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍ മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉം സുഖീം 1, ഉം സുഖീം 2, ജബല്‍ അലി ബീച്ച് എന്നീ എട്ട് പൊതു ബീച്ചുകളാണ് കുടുംബങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നത്. ഇവരുടെ സുരക്ഷയ്ക്കായി 65 അംഗ ഫീല്‍ഡ് കണ്‍ട്രോള്‍ ടീം, 140 അംഗ സുരക്ഷാ ആന്‍ഡ് റെസ്‌ക്യൂ ടീമിനേയും നിയോഗിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
