വൃത്തിയില്ലായ്മ; അബുദാബിയിലെ പഞ്ചാബ് റെസ്റ്റോറന്റ് അടച്ചുപൂട്ടി

IMG 20240608 WA0000

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റെസ്‌റ്റോറന്റ് അടച്ചുപൂട്ടി. ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറന്റാണ് അടച്ചുപൂട്ടിയത്. ഹോട്ടലില്‍ വൃത്തിയില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും ഉപഭോക്താക്കള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാലും റെസ്റ്റോറന്റ് അടച്ചിട്ടതായി അതോറിറ്റി അറിയിച്ചു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെയും പാചകം ചെയ്യുന്നിടത്തും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തും കൃത്യമായി വായുസഞ്ചാരം ഉറപ്പാക്കുന്നില്ലെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading