ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവലിന്റെ സമയം നീട്ടി. രാത്രി 10 വരെയാണ് സമയം നീട്ടിയത്. സന്ദര്‍ശകരുടെ ആവശ്യപ്രകമാരമാണ് തീരുമാനമെന്ന് സംഘാടകര്‍ അറിയിച്ചു.
അല്‍ ഹമ്പ ഫെസ്റ്റിവല്‍ എന്ന പേരില്‍ നടക്കുന്ന മാമ്പഴ ഫെസ്റ്റില്‍ 40 ഓളം വ്യത്യസ്ത ഇനങ്ങളിലുള്ള ഇന്ത്യന്‍ മാമ്പഴങ്ങളും മാമ്പഴ ഉല്‍പ്പന്നങ്ങളും ലഭ്യമാകും. സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
