കോമ്പറ്റീഷന്‍ നിയമം ലംഘിച്ചു; സൗദിയില്‍ ആറ് കമ്പനികള്‍ക്ക് 14 മില്യണ്‍ പിഴ

IMG 20240606 WA0020

റിയാദ്: സൗദി അറേബ്യയില്‍ മത്സര നിയമ ലംഘനത്തിന് 6 കമ്പനികള്‍ക്ക് 14.89 ദശലക്ഷം റിയാല്‍ പിഴ ചുമത്തി. കാര്‍, ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ പിഴ ചുമത്തിയത്. വാഹന ഗതാഗതത്തിനുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനുള്ള കരാറിനെത്തുടര്‍ന്ന് കോമ്പറ്റീഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം പിഴയ്‌ക്കെതിരെ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനികള്‍ മത്സര നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4 ലെ ഖണ്ഡിക 1 ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading