ഇനി കൃത്യമായി കുടുങ്ങും; ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കായി നൂതന സാങ്കേതിക വിദ്യകളും

IMG 20240529 WA0056

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കള്ളക്കടത്ത് തടയാന്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി കസ്റ്റംസ് ഡയറക്ടര്‍ അറിയിച്ചു. കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ കീഴിലുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡയറക്ടര്‍ അജാബ് മന്‍സൂര്‍ അല്‍ഖഹ്താനി ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിലും രാജ്യത്തേക്കുള്ള സംശയാസ്പദമായ കള്ളക്കടത്ത് തടയുന്നതിലും നൂതന സാങ്കേതികവിദ്യയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരന്തര ജാഗ്രതയും വഹിക്കുന്ന നിര്‍ണായക പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് പുറമെ, യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി കള്ളക്കടത്തു തടയാനുള്ള സാങ്കേതിക വിദ്യയും ഹമദ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading