ജിദ്ദ: ആകാശ എയറിന്റെ സൗദി അറേബ്യയിലേക്കുള്ള സര്‍വീസിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കി. ജൂണ്‍ 8 (ശനി) മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയറിന് അനുമതി നല്‍കിയതായി സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയുമായുളള വ്യോമ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) വ്യക്തമാക്കി.
ജിദ്ദ – അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് ആകാശ എയറിന്റെ പുതിയ സര്‍വീസ് ആരംഭിക്കും. പ്രതിവാരം പതിനാല് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
