ദുബായ്: ദുബായ് മറീനയിലെ ബരാസ്തി ബീച്ച് ബാറില്‍ തീപിടിച്ചു. ഇന്ന് (തിങ്കളാഴ്ച)പുലര്‍ച്ചെയോടെയായിരുന്നു തീപിടുത്തമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കടല്‍ത്തീരത്തെ ചുറ്റുമതിലിതില്‍ തീപടരുന്നത് വ്യക്തമാണ്.
അതേസമയം തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബീച്ച് ഫ്രണ്ട് വേദിയുടെ വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ ഒരു ഭാഗം അടച്ചിടുമെന്നും ബരാസ്തി ബീച്ച് അധികൃതര്‍ അറിയിച്ചു.
അതേസമയം സാധാരണ പ്രവൃത്തി സമയം അനുസരിച്ച് ബീച്ച് റെസ്റ്റോറന്റും വേനല്‍ക്കാല ടെന്റും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലെ മെറിഡിയന്‍ മിന സെയാഹി ബീച്ച് റിസോര്‍ട്ടിലും മറീനയിലും സ്ഥിതി ചെയ്യുന്ന ബരാസ്തി ബീച്ച് ബാര്‍ യുഎഇ പ്രവാസികള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
