ദോഹ: ഖത്തറില്‍ ജൂണ്‍ 7 വെള്ളിയാഴ്ച ഹിജ്‌റ 1445 ദുല്‍ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്രപ്രകാരമാണ് പ്രഖ്യാപനം.
ജൂണ്‍ 6 വ്യാഴാഴ്ച ദോഹ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.38 ന് (GMT12.38) ദുല്‍ഹിജ്ജയുടെ ചന്ദ്രക്കല ഉദിക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു.
ജൂണ്‍ ആറിന് സൂര്യാസ്തമയത്തിന് ശേഷം 11 മിനിറ്റ് ഖത്തറിന്റെ ആകാശത്ത് ദുല്‍ഹിജ്ജയുടെ ചന്ദ്രക്കല നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഹിജ്ജ 10നാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
